നിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പുവരുത്താൻ ‘ഒപ്പം’ പദ്ധതി ബേത്തൂർപാറയിൽ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing നിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പുവരുത്താൻ ‘ഒപ്പം’ പദ്ധതി ബേത്തൂർപാറയിൽ  ഉദ്ഘാടനം ചെയ്തു

കാസർകോട്: സമഗ്രവും ഗുണനിലവാരവുമുള്ള വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായി ‘ഒപ്പം’ പദ്ധതി കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേത്തൂർപാറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക രംഗത്ത് നടപ്പിലാക്കുന്ന ഒപ്പം പദ്ധതി ബേത്തൂർപാറയിലെ പൊതുസമൂഹം ഏറ്റെടുത്തു.

ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ക്രിയാത്മകവും പുരോഗമനപരവുമായ അക്കാദമിക മാറ്റം വിദ്യാർത്ഥികളിൽ രൂപപ്പെടുത്താനും അധ്യാപകരും രക്ഷിതാക്കളും പ്രാദേശിക സമൂഹവും ഒരുമിക്കുന്ന വേദിയാണ് ഒപ്പം (Organised Productive and Progressive Academic Movement). ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി. ഗോപിനാഥൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാനവാസ് പാദൂർ പദ്ധതി രേഖ പ്രകാശനം ചെയ്തു. ‘ഒപ്പം’ കോർഡിനേറ്റർ തമ്പാൻ നായർ.കെ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം എം.നാരായണൻ, പഞ്ചായത്ത് അംഗം കെ.മണികണ്ഠൻ, ഹെഡ് മാസ്റ്റർ എൻ.എം കൃഷ്ണൻ നമ്പൂതിരി, പി.ടി.എ പ്രസിഡണ്ട് കെ.മോഹനൻ, എ.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ സണ്ണി തോമസ്, പി.ടി.എ പ്രസിഡണ്ട് എ.മോഹനൻ, മദർ പി.ടി.എ പ്രസിഡണ്ട് ശോഭന കെ.കെ, മുൻ ഹെഡ് മാസ്റ്റർ എം.ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ പി.വി ശശി സ്വാഗതവും ബി.മനോജ്‌ കുമാർ നന്ദിയും പറഞ്ഞു.

0Shares