നിങ്ങള്‍ക്കറിയാമോ, കിണറുകൾ വൃത്താകൃതിയിൽ കുഴിക്കുന്നത് എന്തുകൊണ്ട് ?

  • Post category:news
  • Reading time:1 min read
You are currently viewing നിങ്ങള്‍ക്കറിയാമോ, കിണറുകൾ വൃത്താകൃതിയിൽ കുഴിക്കുന്നത് എന്തുകൊണ്ട് ?

മിക്ക കിണറുകളും വൃത്താകൃതിയിലാണ്. അതിനു തക്കതായ കാരണമുണ്ടാകുമല്ലോ. കിണർ വൃത്താകൃതിയിലായാൽ വശങ്ങളിൽ നിന്നുള്ള മർദ്ദം കൊണ്ട് കിണർ ഇടിയുവാനുള്ള സാധ്യത കുറയും.കല്ലുകൾ കൊണ്ട് വൃത്താകൃതിയിൽ കിണർ കെട്ടിയാൽ വശങ്ങളിൽ നിന്നും മർദ്ദം വരുമ്പോൾ കല്ലുകൾ കൂടുതൽ അടുത്ത് മണ്ണിടിയുവാവാനുള്ള പഴുതുകൾ അടയുന്നു. അങ്ങനെ കൂടുതൽ ഉറപ്പ് ലഭിക്കുന്നു.

കൂടാതെ കിണറിലെ വെള്ളത്തിന്‍റെ വ്യാപ്തം അതിന്‍റെ അടിഭാഗത്തിന്‍റെ വിസ്തീർണത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ കിണർ കെട്ടിപ്പടുക്കാനുള്ള ചെലവ് ചുറ്റളവിന്‍റെ അനുപാതത്തിലായിരിക്കും. ഒരു നിശ്ചിത വിസ്തീർണ്ണം ലഭിക്കാൻ ഏറ്റവും ചുരുങ്ങിയ ചുറ്റളവുള്ള രൂപം വൃത്തമാണ്. അതുകൊണ്ടാണ് കിണറുകൾ വൃത്താകൃതിയിൽ കുഴിക്കുന്നത്. കിണർ നിർമിക്കാനുള്ള ചെലവ് ചുരുങ്ങുമെന്ന മറ്റൊരു ഗുണവുമുണ്ട്.

0Shares