നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചതിലും ദാറുൽ അമാൻ നെല്ലിക്കുന്ന് വ്യത്യസ്തരായി

  • Post category:local news
  • Reading time:1 min read
You are currently viewing നബിദിനാഘോഷ പരിപാടി സംഘടിപ്പിച്ചതിലും ദാറുൽ അമാൻ നെല്ലിക്കുന്ന് വ്യത്യസ്തരായി

കാസർകോട്: റബീഹുൽ അവ്വൽ പ്രമാണിച്ച് ദാറുൽ അമാൻ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും ഹുബ്ബുറസൂൽ പ്രഭാഷണവും സംഘടിപ്പിച്ചത് ശ്രദ്ധേയമായി. നെല്ലിക്കുന്ന് ജമാഅത്ത് പരിധിയിൽ പെട്ട മദ്രസകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ കലാ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയും പൊതു സമ്മേളനവും സംഘടിപ്പിക്കുകയായിരുന്നു. സമ്മേളനത്തിൽ വെച്ച് സമസ്ത പൊതു പരീക്ഷയിൽ നെല്ലിക്കുന്ന് ജമാഅത്ത് പരിധിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നെല്ലിക്കുന്ന് മേഖലയിൽ മത സാമൂഹിക രംഗത്ത് നിസ്തുല്യ സേവനം ചെയ്തു വരുന്ന ഹമീദ് മാളികയെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ദേഹത്തിന് ഉപഹാരം നൽകി.

ദാറുൽ അമാൻ പ്രസിഡന്റ്‌ ഹാമി ബീഗം, ജനറൽ സെക്രട്ടറി ഫൈസൽ എൻ.എ, നെല്ലിക്കുന് ജമാഅത്ത് പ്രസിഡന്റ്‌ ഹാജി പൂന അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി N.A അബ്ദുൽ ഖാദിർ, ട്രെഷറർ മഹമൂദ് ബങ്കരക്കുന്ന്, അൻവാറുൽ ഉലൂം A. U. P സ്കൂൾ പ്രസിഡന്റ്‌ സുബൈർ N. M, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, നെല്ലിക്കുന്ന് നൂർ മസ്ജിദ് പ്രസിഡന്റ്‌ മഹമൂദ് ഹാജി കിഴൂർ, ഖത്തർ നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ്‌ അബ്ദു തൈവളപ്പ്,

ദുബായ് നെല്ലിക്കുന്ന് ജമാഅത്ത് ജോയിന്റ് സെക്രട്ടറി അബ്ദുൽ ഖാദിർ നങ്ങാരത്ത്, പ്രവാസി ഹമീദ് N. A, നൂർ മസ്ജിദ് ഇമാം അലിയാർ ഫൈസി,ഹമീദ് മാളിക, നിസാർ അൽമാസ്, ഷുഹൈബ് N. K, അഷ്റഫ് N. A, റൗഫ് എക്സ്പ്രസ്സ്‌, ഇബ്രാഹിം ബെൻസർ, അഷ്‌റഫ്‌ ചാപ്പ, അൻസാരി ബണ്ടി, അബ്ബാസ് N. A, മുഹമ്മദലി N. A, മുഹമ്മദ്‌ കുഞ്ഞി ഈസ്റ്റ്‌, മുസ്തഫ ഉണ്ട, അഷ്‌റഫ്‌ സഗു, ബടുവൻ കുഞ്ഞി എന്നിവർ സംബന്ധിച്ചു. ഇശാ നമസ്‌കാനന്തരം നടന്ന ഹുബ്ബു റസൂൽ പ്രഭാഷണത്തിൽ നെല്ലിക്കുന്ന് മുഹിയുദീൻ ജുമാ മസ്ജിദ് ഖത്തീബ് G. S അബ്ദുൽ റഹ്‌മാൻ മദനി പ്രാർത്ഥനയും ഉജ്വല പ്രാസംഗികൻ അൽ ഹാഫിള് ആഷിഖ് ഇബ്രാഹിം മുഖ്യ പ്രഭാഷണവും നടത്തി.

0Shares