നടി ഹന്‍സിക കുടിച്ച് പൂസായി ‘ബോഗന്‍’ന്റെ സെറ്റില്‍ ആടി തിമിര്‍ത്തു!…

  • Post category:news
  • Reading time:2 mins read
You are currently viewing നടി ഹന്‍സിക കുടിച്ച് പൂസായി ‘ബോഗന്‍’ന്റെ സെറ്റില്‍ ആടി തിമിര്‍ത്തു!…

ചെന്നൈ: സിനിമയിലെ മദ്യപിച്ച് അഭിനയിക്കുന്ന സീനുകളില്‍ പലപ്പോഴും മദ്യത്തിന് പകരം ജ്യുസോ ശീതളപാനീയമോ ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഇതിന്റെ പെര്‍ഫെക്ഷനു വേണ്ടി ചില താരങ്ങള്‍ ഒറിജിനല്‍ മദ്യം തന്നെ കഴിക്കാറുണ്ട്.അതുപോലൊരു സംഭവമാണ് ‘ബോഗന്‍’ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ നടന്നത്. ഹന്‍സികയുടെ ഒരു അഭിനയ രംഗമാണ് ചിത്രീകരിക്കേണ്ടത്. അണിയറപ്രവര്‍ത്തകരെ എല്ലാവരെയും ഞെട്ടിപ്പിച്ച് കൊണ്ട് ഹന്‍സിക നന്നായി പൂസായി ലൊക്കേഷനിലെത്തിയിരിക്കുന്നു!…നടിയുടെ കാലുകള്‍ക്കു ചാഞ്ചാട്ടം,നാവ് കുഴയുന്നു. ആകെ കൂടി അന്തരീക്ഷം അശകൊശ…ഷൂട്ടിങ് മുടങ്ങുമെന്ന നിലയിലേക്കായി കാര്യങ്ങള്‍. യൂണിറ്റ് അംഗങ്ങളെല്ലാം ആകെ കൂടി പരുവത്തിലായി. എന്നാല്‍ സത്യത്തില്‍ ചിത്രത്തിലെ രംഗം മികച്ചതാക്കാന്‍ സെറ്റില്‍ എത്തുമ്പോള്‍ തന്നെ മദ്യപിച്ചതായി അഭിനയിച്ച് കൊണ്ട് നടന്നു വരികയായിരുന്നു അവര്‍. മദ്യപിച്ച് ലക്കുകെടുന്ന ഒരു രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. അതിനുള്ള മാനസിക തയ്യാറെടുപ്പുമായിട്ടാണ് നടി സെറ്റിലെത്തിയത്. എന്നാല്‍ ഹന്‍സികയുടേത് അഭിനയത്തിനു മുമ്പുള്ള മറ്റൊരു അഭിനയമായിരുന്നുവെന്ന് സംവിധായകനു പോലും ആദ്യം പിടികിട്ടിയില്ല. ആദ്യ ഘട്ടത്തില്‍ ഷൂട്ടിങിനായി തയ്യാറെടുത്തപ്പോള്‍ താരത്തിന് പേടിയായിരുന്നു.

ജീവിതത്തിലൊരിക്കലും താന്‍ മദ്യം കഴിച്ചിട്ടില്ലെന്നും അതിനാല്‍ ആ രംഗത്തില്‍ ഒരുപാട് പേടിച്ചാണ് അഭിനയിച്ചതെന്നും ഹന്‍സിക പറഞ്ഞു. മാത്രമല്ല ഇതിന്റെ പൂര്‍ണ്ണതക്കായി ഒരുപാട് കഷ്ടപ്പെട്ടെന്നും ഹന്‍സിക പറഞ്ഞു. മദ്യപാന രംഗം ചിത്രീകരിക്കുന്നതിനെ കുറിച്ചോര്‍ത്ത ഹന്‍സിക ആശങ്കപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് മനസ്സില്‍ ധൈര്യം അവലംബിച്ച് മദ്യപാനിയെ പോലെ അഭിനയിക്കാന്‍ മാനസികമായി തയ്യാറെടുത്തത്. സീന്‍ ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ നടന്‍ ജയം രവി മുതല്‍ സിനിമയിലെ ലൈറ്റ്മാനോട് പോലും രംഗം നന്നായോ എന്ന് ചോദിച്ച് നടക്കുകയായിരുന്നു ഹന്‍സിക.

മദ്യപാനികള്‍ കാണിച്ചു കൂട്ടുന്നത് ഇങ്ങനയൊക്കെ തന്നെയാണോയെന്നും ഹന്‍സിക സംശയ നിവൃത്തി വരുത്തി. ശരിയായ മദ്യപാനിയെ പോലെ അഭിനയം കാഴ്ച്ച വെച്ച ഹന്‍സികയെ സെറ്റിലെ എല്ലാവരും കലവറയില്ലാതെ അഭിനന്ദിക്കുകയായിരുന്നു.സിനിമയുടെ നിര്‍മാതാവ് കൂടിയായ പ്രഭുദേവ ഹന്‍സികയെ ചിത്രം കണ്ടതിന് ശേഷം ഫോണ്‍വിളിച്ച് അനുമോദിച്ചു.വളരെ ഭംഗിയായി ഹന്‍സിക ആ രംഗത്തില്‍ അഭിനയിച്ചെന്നും അത് ഹന്‍സിക തന്നെയാണെന്ന് തനിക്ക് വിശ്വസിക്കാനായില്ലെന്നും പ്രഭുദേവ പറഞ്ഞു. അപ്പോഴാണ് നടിക്ക് കൂടുതല്‍ സന്തോഷവും സമാധാനവും ഉണ്ടായത്. അരവിന്ദ് സ്വാമിയും ജയം രവിയും നായകന്മാരായി എത്തിയ ഈ ചിത്രം തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്.

0Shares