തൃശ്ശൂര്‍: നടി വാണി വിശ്വനാഥിൻ്റെ അച്ഛന് തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന് (86) അന്തരിച്ചു. ജോതിഷ്യപണ്ഡിതനായ വിശ്വനാഥന് നാടകരചയിതാവ്, സിനിമാ നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.മരത്തക്കാരയിലും പരിസരങ്ങളിലും നിരവധി നാടകങ്ങള്‍ രചിച്ചു അരങ്ങിലെത്തിച്ചിട്ടുണ്ട്. നടകത്തിനു പുറമേ കവിതകളും നോവലുകളുമായി പത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവത്തനരംഗത്തും സജീവമായിരുന്നു. ദേശഭക്തന്, നാം, ദ്രാവിഡകേസരി എന്നീ പ്രസിദ്ധികരണങ്ങളും ഇദ്ദേഹം ആരംഭിച്ചിരുന്നു.
സ്വന്തം സിനിമ എന്ന ആശയത്തില്‍ കഥയും തിരക്കഥയും സംവിധാനവും ചെയ്തുക്കെണ്ട് വിശ്വനാഥന്റെ പ്രവേശനം ചിത്രികരണം ആരംഭിച്ചത്. ഈചിത്രം റിലീസ് ചെയ്തില്ലങ്കിലും അതിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. കുടാതെ ചില്ലുക്കൊട്ടാരം എന്നചിത്രത്തിലും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട. നാടകത്തോടെപ്പം ജ്യോതിഷത്തിലും പ്രസിദ്ധനായ ഇദ്ദേഹം കഴിഞ്ഞകുറച്ച് നാളുകളായി വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
ഭാര്യ: ഗിരിജ വിശ്വനാഥന്, മക്കള്‍: ഓമന, ഗൗരി, ശ്രീകാന്ത്, വാണി, പ്രിയ. മരുമക്കള്‍: രാജീവ് (ബഹറൈന്‍), പരേതനായ സജി, സിന്ധു, ബാബുരാജ് (നടന്), ചന്ദ്രന്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പില്‍.
നടി വാണി വിശ്വനാഥിൻ്റെ അച്ഛന് അന്തരിച്ചു