ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സംസ്‌കാരം ഉച്ചയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ സംസ്‌കാരം ഉച്ചയ്ക്ക്

ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ എലിപ്പനിബാധിച്ച് മരിച്ച സി.പി .എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന്. തകഴി സ്വദേശി എസ്.വി ഷിബു (44) ബുധനാഴ്ച വൈകിട്ട് 4.40 നാണ് മരിച്ചത്. കുട്ടനാട്ടിലെ പ്രളയക്കെടുതിയില്‍ ഒട്ടേറെ ജീവനുകള്‍ രക്ഷിച്ച അദ്ദേഹം എലിപ്പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തകഴി ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സി.പി.എം തകഴി ഏരിയാ കമ്മിറ്റി അംഗവും ബാലസംഘം നടുഭാഗം രക്ഷാധികാരിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകന്‍ നടുഭാഗത്തെ ശങ്കരമംഗലം വീട്ടില്‍ പരേതനായ എസ് വേലായുധന്‍ ആണ് അഛന്‍. അമ്മ ലക്ഷ്മികുട്ടി, ഭാര്യ സനുജ, മകന്‍ ജിത്തു.

0Shares