ദിലീപിന് വേണ്ടി ജയില്‍ ചട്ടങ്ങള്‍ മാറ്റി; ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന് വേണ്ടി ജയില്‍ ചട്ടങ്ങള്‍ മാറ്റി; ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ജയില്‍ വകുപ്പിന്റേയും പൊലീസിന്റേയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം.ആണ് ഹര്‍ജിക്കാരി.

0Shares