
മണ്ണാർക്കാട് (പാലക്കാട്): കോട്ടോപ്പാടം ടൗണിലെ വൈദ്യുതി ലൈൻ ടവറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. 33 kv വൈദ്യുതി ലൈൻ ടവറിന് മുകളിൽ കയറിയാണ് ജാർഖണ്ഡ് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം.

ഈ സമയം ഈ ഭാഗങ്ങളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇയാളെ ആത്മത്യയിൽ നിന്നും പിന്തിരിപ്പിക്കാനായി. സംഭവം ശ്രദ്ധയിലെ പെട്ടതോടെ കെ.എസ്.ഇ.ബി വൈദ്യുതി ഓഫ് ചെയ്യുകയും ചെയ്തു. പിന്നീട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇയാളെ താഴയിറക്കിയത്. തൊഴിലുടമയുമായുള്ള തർക്കമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
