
തിരുവനന്തപുരം കലക്ടര്‍ തെരഞ്ഞെടുപ്പുകാര്യങ്ങളില്‍ ഗുരുതരമായ അലംഭാവം കാട്ടുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനം. തുടര്‍ച്ചയായ വീഴ്ചകള്‍ക്ക് കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് നോട്ടിസ് നല്കി.

വൈകുന്നേരം അഞ്ചിനുള്ളിൽ മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു.
