തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര സോഷ്യല്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാസര്‍കോട് സ്വദേശി

  • Post category:news
  • Reading time:1 min read
You are currently viewing തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര സോഷ്യല്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാസര്‍കോട് സ്വദേശി

കാസര്‍കോട്: തുര്‍ക്കി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഈമാസം 24 വരെ നടക്കുന്ന നാലാമത് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാസര്‍കോട് സ്വദേശിയും പങ്കെടുക്കും. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഇസ്ഹാഖ് ഹുദവി ചെമ്പരിക്കയാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. നെവഷീര്‍ ഹാചി ബെക്ടാസ് വേലി യൂണിവേഴ്സിറ്റിയിലാണ് വ്യാഴം മുതല്‍ ശനിവരെ പരിപാടി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സിലെ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ഇസ്ഹാഖ് ഹുദവി.‘കേരളത്തിലെ മദ്രസയും ആധുനിക സംവിധാനവും’ എന്ന വിഷയത്തെ അധികരിച്ചാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. നേരത്തെയും വിവിധ യൂണിവേഴ്സിറ്റിയുടെ കീഴിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാന്‍ ഇസ്ഹാഖിന് അവസരം ലഭിച്ചിരുന്നു. ഹുദവി ഇസ്തംബൂളിലെ സക്കറിയ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്നും ബിരുദവും ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്നും ബിരുദാന്തര ബിരുദവും നേടയിട്ടുണ്ട്. ചെമ്പരിക്കയിലെ ഇബ്രാഹിം-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.

0Shares