
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9.45ന് കരമന ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് സജിയെ ആക്രമിച്ചത്. ബൈക്കില്‍ പോകുകയായിരുന്ന സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും ബൈക്കുകളിലെത്തിയ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

തലയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും സജിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം ദേഹമാസകലം കമ്പിവടി കൊണ്ട് അടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പ്രകാശിനെയും സംഘം ആക്രമിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് ആരോപിച്ചു.
