
കോഴിക്കോട്: തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് കാംപസില്‍ കയറി മര്‍ദ്ദിച്ചു. റസാഖിനെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ പ്രതിഷേധിച്ചതിന് കൊടുവള്ളി കെ.എം.ഒ ആര്‍ട്സ് കോളജ് കാംപസില്‍ കയറിയാണ് എം.എല്‍.എ എം.എസ്.എഫ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്.

ഐ.പി.സി 341, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർഥികളെ കോളജ് കാമ്പസിനുള്ളില്‍വെച്ച് കാരാട്ട് റസാഖ് എം.എൽ.എ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നലെ സ്വാകാര്യ വാര്‍ത്താ ചാനലായ മീഡിയ വണ്‍ പുറത്തുവിട്ടിരുന്നു. അതേസമയം, എം.എൽ.എയുടെ പരാതിയിൽ വിദ്യാർഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്ന എം.എൽ.എയുടെ ഗൺമാൻ നൽകിയ മറ്റൊരു പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
