ഉദുമ: കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോയില്‍ സുത്യര്‍ഹമായ സേവനത്തിന് ഈവര്‍ഷത്തെ ഡി.ജി.പിയുടെ പ്രത്യേക പുരസ്ക്കാരം നേടിയ ഉദ്യോഗസ്ഥരെ ആദരിച്ചു. കാസര്‍കോട് ഇന്റലിജെന്‍സ് ഡി.വൈ.എസ്.പി പാലക്കുന്നിലെ ബാലകൃഷ്ണന് നായര്‍, വിജിലന്‍സ് മുന്‍ സി.ഐ പാലക്കുന്ന് അരവത്തെ ഡോ. വി ബാലകൃഷ്ണന്എന്നിവരെ പാലക്കുന്ന് ബ്രദേഴ്സ് ക്ലബ് നേതൃത്വത്തില്‍ ആദരിച്ചത്. കെ കുഞ്ഞിരാമന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ ഉപഹാരം ഇരുവര്‍ക്കും എം.എല്‍.എ കൈമാറി.
ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ജയാനന്ദന് പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രന് നാലാംവാതുക്കല്, ക്ലബ് സെക്രട്ടറി പി.വി സുമേഷ്, ജോയിന്റ് സെക്രട്ടറി ഷിജി സംസാരിച്ചു
ഡി.ജി.പിയുടെ പ്രത്യേക പുരസ്ക്കാരം നേടിയ ഉദ്യോഗസ്ഥരെ ബ്രദേഴ്സ് ക്ലബ് ആദരിച്ചു