ഡല്‍ഹി: ഡല്‍ഹി മെട്രോ യാത്രികരായ സ്ത്രീകള്‍ക്ക് സുരക്ഷയുടെ ഭാഗമായി ‘കത്തി’ കൈയ്യില്‍ കരുതാമെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു. നാല് ഇഞ്ചില്‍ താഴെയുള്ള കത്തികള്‍ കൈയ്യില്‍ കരുതാനാണ് സ്ത്രീകള്‍ക്ക് അനുമതിയുള്ളത്. യാത്രക്കിടെ അക്രമണങ്ങള്‍ക്ക് ഇരയാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു അനുമതി നല്‍കാന്‍ തീരുമാനമായതെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
