ദുബായ്: യുഎഇ യില്‍ നായ്ക്കള്‍ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്കിയ എമിറാത്തി യുവാവ് അടക്കം മൂന്നു പേര്‍ക്ക് മൃഗശാല വൃത്തിയാക്കാന്‍ ശിക്ഷ വിധിച്ചു. യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂറിന്റെ നിര്‍ദേശത്തിലാണ് നടപടി. ദിവസവും നാല് മണിക്കൂര്‍ നേരം മൂന്നു മാസത്തേക്ക് വൃത്തിയാക്കല്‍ തുടരണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് ഇവര്‍ ജീവനുള്ള പൂച്ചയെ കൂട്ടിലടച്ച് രണ്ടു നായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയത്. പൂച്ച തങ്ങളുടെ പ്രാവുകളെ ആക്രമിച്ചുവെന്ന് ആരോപിച്ചാണ് നായ്ക്കള്‍ക്ക് പൂച്ചയെ ഭക്ഷണമായി നല്‍കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ദുബായ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതികളുടെ ക്രൂരവിനോദം ഇസ്ലാമിക വിരുദ്ധമാണെന്ന് കണ്ടെത്തിയതോടെ യുഎഇ ഭരണാധികാരി നടപടി എടുക്കുകയായിരുന്നു.