കോഴിക്കോട്: നെഹ്റു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് വി.എസ്. അച്യുതാനന്ദന് സന്ദര്‍ശിച്ചു. കോളേജ് മാനേജ്മെന്റ് ജിഷ്ണുവിനെ കൊന്നതാണെന്ന് മനസിലാക്കുന്നുവെന്ന് വി.എസ് പറഞ്ഞു. ഉടന്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ വസ്തുതകള്‍ പുറത്തുവരുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ജിഷ്ണുവിന്റെ വീട്ടിലെത്തിയ അദ്ദേഹം പതിനഞ്ചുമിനിട്ടോളം ജിഷ്ണുവിന്റെ അമ്മയുമായി സംസാരിച്ചു. പ്രതികളെ അറസ്റ്റു ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ വി.എസിന് നിവേദനം നല്കി.