കൊച്ചി: ജിഷ കേസ് വിചാരണയ്ക്കിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. കോടതിക്കുള്ളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ലായെന്നു ഒരുകൂട്ടം അഭിഭാഷകര്‍ ശഠിച്ചു. പ്രശ്‌നമുണ്ടാക്കരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയത്. മാധ്യമ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു.
