
കാസർകോട്: ജി. എസ്. ടി ഫർണിച്ചർ വ്യാപാരികളെയും, ഉത് പാദന വിതരണക്കാരെയും എങ്ങിനെ ബാധിക്കും എന്ന വിഷയത്തിൽ ജി. എസ്. ടി പഠനക്ലാസ് ഫുമാ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് സംഘടിപ്പിക്കുന്നു. ക്ലാസിൽ വ്യാപാരികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചുള്ള വിശദീകരണം ഉണ്ടാവും. ഈ മാസം 31 ന് രാവിലെ 10 മണിക്ക് കാസർകോട് പുതിയബസ്റ്റാന്റിന് സമീപം സ്പീഡ് വേ ഹാളിൽ ആണ് ക്ലാസ് നടക്കുക. കേരളാ വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഫുമാ കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് നാരായണൻ സ്വാഗതം പറയും.

ജില്ലാ പ്രസിഡന്റ് ഷാഫി നാലപ്പാടിന്റെ അധ്യക്ഷ തയിലെ ക്ലാസിൽ വിഷയാവതരണം നടത്തുന്നത് സംസ്ഥാന പ്രസിഡന്റ് കെ. പി രവീന്ദ്രൻ ആണ്. ജി. എസ്. ടിയെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ ലഭിക്കുന്ന ഈ അവസരം ജില്ലയിലെ ഫർണിച്ചർ മേഖലയിലെ എല്ലാവരും വിനിയോഗിക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.
