ജയലക്ഷ്മിക്കായുള്ള കാരുണ്യയാത്രയില്‍ സമാഹരിച്ച തുക കൈമാറി

  • Post category:local news
  • Reading time:1 min read
You are currently viewing ജയലക്ഷ്മിക്കായുള്ള കാരുണ്യയാത്രയില്‍ സമാഹരിച്ച തുക കൈമാറി

കാസര്‍കോട്: സന്ധ്യ ബസ് ഡ്രൈവര്‍ പുരുഷോത്തമന്റെ ഭാര്യ ജയലക്ഷ്മിക്കുവേണ്ടി ഈമാസം ഒന്‍പതിന് സന്ധ്യ ബസുകള്‍ നടത്തിയ കാരുണ്യയാത്രയില്‍ സമാഹരിച്ച തുക കൈമാറി. ജയലക്ഷമി അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികില്‍സയിലാണ്. ലക്ഷങ്ങളുടെ ചികില്‍സാ ചിലവാണ് ഇതിനകം തന്നെയുണ്ടായത്. നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണിത്. ഉദാരമതികളുടെ സഹായത്തിനാണ് സന്ധ്യ ബസ് സര്‍വീസ് നടത്തിയത്. നാല് ബസുകളുടെ കാരുണ്യ യാത്രയിലൂടെ സമാഹരിച്ച 1,40,000 രൂപ കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി.സുകുമാരന്‍ ജയലക്ഷ്മിക്ക് കൈമാറി. ബസുടമ കെ.ഗിരീഷ്, രമണി ഗിരീഷ്, പുരുഷോത്തമന്‍, രാജന്‍, സി.എ.മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

0Shares