ജമ്മു കശ്മീരില്‍ കനത്ത ഹിമപാതം; രണ്ട് സൈനികര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കശ്മീരില്‍ കനത്ത ഹിമപാതം; രണ്ട് സൈനികര്‍ മരിച്ചു.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തുടര്‍ച്ചയായുണ്ടായ മഞ്ഞിടിഞ്ഞിലില്‍ രണ്ട് സൈനികര്‍ മരിച്ചു. കാണാതായ സൈനികനായുള്ള തിരച്ചില്‍ തുടരുകയാണ്. ലഡാക് മേഖലയിലെ ബതലിക് മേഖലയിലാണ് അപ്രതീക്ഷിതമായി മഞ്ഞിടിച്ചിലുണ്ടായത്. അഞ്ചു സൈനികരാണ് മഞ്ഞിനടിയില്‍ പെട്ടതെങ്കിലും രണ്ടുപേരെ രാത്രി തന്നെ രക്ഷിച്ചിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ചവരാണു രക്ഷാപ്രവര്‍ത്തന സംഘത്തിലുള്ളത്.

സൈനിക പോസ്റ്റ് പൂര്‍ണ്ണമായും മഞ്ഞിനടിയിലായി.കഴിഞ്ഞ ദിവസം മുതല്‍ ശ്രീനഗറില്‍ ശക്തമായ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടുവരികയാണ്. ശ്രീനഗറില്‍ 83.9 എം.എം മഴയാണ് ലഭിച്ചത്. ദക്ഷിണ കശ്മിരിലെ കൊകെര്‍നാഗില്‍ 69.9 എം.എം മഴയാണ് ലഭിച്ചത്. ഫഹല്‍ഗാമില്‍ 64.2 എം.എം മഴ കിട്ടി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഗന്ദേര്‍ബലിലെ സോനാമാര്‍ഗിലും ബന്ദിപോറയിലെ ഗുര്‍സെയിലും കുപ്വാരയിലെ മാച്ചിലിലും മഞ്ഞുമലകള്‍ക്കിടയില്‍ 20 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു മേജറും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മരിച്ചരില്‍ പെടുന്നു.

 

0Shares