ചെയര്‍പേഴ്സനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം; ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് നഗരസഭ ഓഫീസ് ഉപരോധിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ചെയര്‍പേഴ്സനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം; ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് നഗരസഭ ഓഫീസ് ഉപരോധിച്ചു

കാസര്‍കോട്: നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തുകയും, അവഹേളിക്കുകയും ചെയ്ത് ഫോണില്‍ സംസാരിച്ച മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു. ഓവര്‍സിയറുടെ പരാമര്‍ശം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും, സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ ഉറപ്പു നല്‍കി. തുടര്‍ന്ന് ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, മുനിസിപ്പല്‍ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ജലീല്‍ തുരുത്തി, ഫിറോസ്, അഷ്ഫാഖ് തുരുത്തി, ഖലീല്‍ ശൈഖ്, മുജീബ് തായലങ്ങാടി, എന്‍.എം സിദ്ദീഖ്, മമ്മു ചാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares