ചെമ്മനാട് തീരദേശ പാതയില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചെമ്മനാട് തീരദേശ പാതയില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു

ചെമ്മനാട്: അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു. ചെര്‍ക്കള പാടി സ്വദേശിയായ ഇബ്രാഹിം അറന്തോട് (50) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടം. കൊട്ടാരക്ക- സുള്ള്യ റൂട്ടിലോടുന്ന മിന്നല്‍ ബസാണ് അപകടം വരുത്തിയത്. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ മറ്റൊരു ബസില്‍ കയറി രക്ഷപ്പെട്ടു. മുണ്ടാങ്കുലത്ത് തട്ടുകട നടത്തിവരികയായിരുന്നു ഇബ്രാഹിം.രാവിലെ സമീപത്തെ കടയില്‍ നിന്നും പാല്‍ വാങ്ങി തിരിച്ചുപോവുന്നതിനിടെയാണ് മിന്നല്‍ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.ഭാര്യ: റംല. മക്കള്‍: ഫൈറൂസ്, നഹിമുദ്ദീന്‍, മുഹിനുദ്ദീന്‍. ചെര്‍ക്കളയിലെ പയ്യന്നൂര്‍ അബ്ദുല്ലയുടെ മകളുടെ ഭര്‍ത്താവാണ്.

0Shares