
ദുബായ്/ കാസര്‍കോട് : വേദനിക്കുന്ന ജീവനുകളെ ഒപ്പം ചേര്‍ത്തുപിടിക്കാന്‍ കഴിയലാണ് മനുഷ്യന്‍റെ ഏറ്റവും വലിയ നന്മകളെന്നും, കെ. എം. സി. സി എന്ന പ്രസ്ഥാനം ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് തന്നെ വേറൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തതാണെന്നും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിൽ അഭിപ്രായപ്പെട്ടു.
നവംബർ 1ന് കെ.എം.സി.സി ആൽബറാഹ ആസ്ഥാനത്ത് ദുബായ് കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനോരോഹണ സംഗമത്തിൽ കമ്മിറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ ”അലിവ് ” ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് പ്രസിഡൻറ് അസീസ് കമാലിയയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം സംസ്ഥാന ജനറൽസെക്രട്ടറി മുസ്തഫ വേങ്ങര ഉദ്‌ഘാടനം ചെയ്തു.

രോഗപീഡയിൽ ആശുപത്രി വരാന്തയിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ വേദനകൊണ്ടുപുളയുന്നവരുടെ കണ്ണീരൊപ്പാനും അവരെ ജീവിതത്തിലേക്ക് തിരികെ നടത്താനും, തലചായ്ക്കാൻ ഒരിടമില്ലാത്ത പട്ടിണിപ്പാവങ്ങൾക്ക് ബൈത്തുറഹ്മകൾ പണിതുനൽകാനും, വിവാഹസഹായം,വിധവാ സഹായം, നിരലംഭർക്കും, നിരാശ്രയർക്കും തണൽ, വിദ്യാഭ്യാസസഹായം, അന്നമില്ലാത്തവർക് അന്നം നൽകൽ തുടങ്ങി ഏത് പാതിരാത്രിയിൽ വിളിച്ചാലും ഞൊടിയിടെ ഓടിയെത്തുന്ന കാരുണ്യപ്രസ്ഥാനം അതു കെഎംസിസി മാത്രമാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഈ പ്രസ്ഥാനം ഇന്ന് വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. രാഷ്ട്രീയതിമിരം ബാധിച്ച കണ്ണിലൂടെ നോക്കാതെ മനസ്സിൽ അല്പം കരുണ ബാക്കിയുണ്ടെങ്കിൽ ആ നന്മയിലൂടെ, അകക്കണ്ണിലൂടെ നോക്കിയാൽ എല്ലാവർക്കും അതു മനസ്സിലാവും. എതിരാളി രാഷ്ട്രീക്കാർ പോലും സമ്മതിക്കുന്ന കാര്യമാണത്.
നന്മകളെ പ്രോത്സാഹിപ്പിക്കുകയും, ഈ വഴിയിൽ സഞ്ചരിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്നതിന് പകരം നന്മകളെ തല്ലിക്കെടുത്താനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തും – അദ്ദേഹം കൂട്ടിച്ചേർത്തു

ചെങ്കള കെ.എം.സി.സി.യും, വിവിധ സബ്‌കമ്മിറ്റികളും ചേർന്ന് 62 അംഗങ്ങളാണ് സ്ഥരോരോഹണത്തിൽ ചുമതലകൾ ഏറ്റടുത്തത്. സംഗമത്തിൽ നവംബർ 1കേരളപിറവിയും നവംബർ 3 യു. എ. ഇയുടെ ഫ്ലാഗ്ഡേയും വർണ്ണശോഭയോടെ ആഘോഷിച്ചു. ഭക്തിസാന്ദ്രമായ മൗലീദ് പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽ കെ.എം.സി.സിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
കൂട്ടുപ്രാർത്ഥനക്കും മൗലൂദ് പാരായണത്തിനും അബ്ദുൽ കാദർ അസ്അദി നേതൃത്വം നൽകി. കെ.എം.സി.സി ചെങ്കള കമ്മിറ്റി ഓൺലൈനിലുടെ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പ്രശസ്തിപത്രവും സംഗമത്തിൽ വിതരണം ചെയ്തു. കേരളപ്പിറവി ആഘോഷം കേരളത്തെകുറച്ചുള്ള കവിതകൾ ആലപിച്ചും യു. എ. ഇ ഫ്ലാഗ്‌ഡേ ആഘോഷം യു. എ. ഇ ദേശീയഗാനതോടൊപ്പം സദസ്സും വേദിയും മൊത്തം പതാക ഉയർത്തിപിടിച്ചുമാണ് ആഘോഷമാക്കിയത്.

ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽ അതിഥിയായി എത്തിയ പ്രമുഖ എഴുത്തുകാരനും സാഹിത്യനിരൂപകനും ഗ്രന്ഥകർത്താവുമായ ഇബ്രാഹിം ചേർക്കളയെ സംഗമത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു കെ.എം.സി.സി സംസ്ഥാന ആക്റ്റിംഗ് പ്രെസിഡെന്റ് ഒക്കെ ഇബ്രാഹിം, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ഉപാദ്യക്ഷൻ ഹനീഫ ചെർക്കള, ഹസ്സൈനാർ തോട്ടുംഭാഗം, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി,ഹനീഫ ടി ആർ, അഫ്സൽ മെട്ടമ്മൽ, സി. എച്ച് നൂറുദ്ധീൻ, ഫൈസൽ മുഹ്സിൻ, അബ്ദുൽ റഹ്മാൻ വലിയ പറമ്പ് ,ഹസ്സൈനാർ ബീജന്തടുക്ക, റാഫി പള്ളിപ്പുറം, ഫൈസൽ പട്ടേൽ, നൂറുദ്ധീൻ ആറാട്ടുകടവ്, സിദീഖ് ചൗക്കി, സഫ്‌വാൻ അണങ്കൂർ, മഹമൂദ് ഹാജി പൈവളികെ, ബശീർ പള്ളിക്കര, സലാം തട്ടാനിച്ചേരി, അബ്ബാസ് കെപി കളനാട്,ഹനീഫ കട്ടക്കാൽ , ശബീറലി കൈതക്കാട്, മുനീഫ് ബദിയടുക്കം, യുസഫ് മുക്കോട്,ഷാജഹാൻ കാഞ്ഞങ്ങാട്, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ജംഷി അടുക്കം,തുടങ്ങിയവർ ആശംസകൾ നേർന്നു.

പഞ്ചായത്ത് ഭാരവാഹികളായ കാദർ പൈക്ക, നാസർ മല്ലം, മുഷ്താഖ് ചെർക്കള,റഹിം താജ്, ജി. എസ് ഇബ്റാഹിം , പി. സി മുഹമ്മദ് , ശാഫി ചേരൂർ, ജസീം അല്ലാമ, ഹസ്സൻ പി. ചെർക്കള, അൻഷിത് ഹിൽട്ടൻ, ഇഷ്ഹാഖ് കെ. എച്ച്, കാദർ ആലമ്പാടി തുടങ്ങി വിവിധ വിംഗ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി
സിദീഖ് കനിയടുക്കം ഖിറാഹത് നടത്തി. ലത്തീഫ് മഠത്തിൽ, നൗഫൽ ചേരൂർ, റഫീഖ് എതിർത്തോട്, ഹനീഫ കുമ്പഡാജെ എന്നിവർ മോഡറേറ്ററായി. കേരളപിറവി ആഘോഷത്തിന് ആശംസകൾ നേർന്നുകൊണ്ട് ശിഹാബ് പൈക്ക എന്‍റെ ഗ്രാമം എന്ന കവിത ആലപിച്ചു. കെ.എം.സി.സി ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി സത്താർ നാരമ്പാടി സ്വാഗതവും പ്രൊഫഷണൽ വിംഗ് ജനറൽ കൺവീനർ ഇബ്രാഹിം ഐ. പി. എം നന്ദിയും പറഞ്ഞു.
