ചാംമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തുമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ്.

  • Post category:news
  • Reading time:1 min read
You are currently viewing ചാംമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തുമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ്.

ഇസ്ലാമാബാദ്:വരാനിരിക്കുന്ന ഐസിസി ചാംമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ വേണ്ടി പാകിസ്ഥാന്‍ തയ്യാറെടുത്തെന്ന് മുന്‍ പാക് ക്യാപ്റ്റനും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്ടറുമായ ഇന്‍സമാം ഉല്‍ ഹഖ്. ഇന്ത്യയെ തോല്‍പ്പിക്കുക മാത്രമല്ല, ഈ ചാംമ്പ്യന്‍സ് ട്രോഫി നേടുക കൂടിയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും ഇന്‍സമാം പറഞ്ഞു. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ജൂണ്‍ നാലിനാണ് ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ ആദ്യ പോരാട്ടം. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇത്തവണ പാകിസ്ഥാനുവേണ്ടി കളിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ 2-1 എന്ന മുന്‍തൂക്കം പാകിസ്ഥാനുണ്ട്. അതേസമയം, ഇതുവരെ ലോകകപ്പ്, ടി20 ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വേറെ ഒരു ചരിത്രമണ്. അവസാനമായി 2004 എഡിഷന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്‍സമാമിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. അതിനുശേഷം ഇന്ത്യയെ ഇതുവരെയും പാകിസ്ഥാന് തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.

0Shares