ഉദുമ: സി.പി.എം പ്രവര്ത്തകന് മാങ്ങാട്ടെ ബാരയിലെ എം.ബി ബാലകൃഷ്ണന് കൊലക്കേസിലെ ഒന്നാം പ്രതി കിണറ്റില്‍ വീണ് മരിച്ചു. മാങ്ങാട് ആര്യടുക്കത്തെ പ്രജിത്താ(28)ണ് മരിച്ചത്. മാങ്ങാട്ടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്തെടുക്കാന്‍ ശ്രമിക്കവേയാണ് അപകടം. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്തെങ്കിലും അബദ്ധത്തില്‍ പ്രജിത്ത് പിടിവിട്ട് കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ പ്രജിത്തിൻ്റെ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. പിന്നീട് കാസര്‍കോടു നിന്നും ഫയര്‍ഫോഴ്സെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
40 അടി താഴ്ച്ചയുള്ള കിണറ്റി ജീവനക്കാരിറങ്ങിയെങ്കിലും ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആദ്യം രക്ഷാപ്രവര്‍ത്തനം വൈകി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി പ്രജിത്തിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ആറ് മാസം മുമ്പാണ് പ്രജിത്തിൻ്റെ വിവാഹം നടന്നത്. സുമതിയാണ് മാതാവ്, സഹോദരന് പ്രഭാകരന്. 2013 സെപ്തംബര്‍ 16ന് തിരുവോണദിവസത്തിലാണ് മാങ്ങാട് ബാലകൃഷ്ണന് കൊല്ലപ്പെട്ടത്.