കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാനാവില്ല; വിവാഹപ്രായം തികയാത്ത പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്

  • Post category:news
  • Reading time:2 mins read
You are currently viewing കോടതിക്ക് സൂപ്പര്‍ രക്ഷിതാവ് ചമയാനാവില്ല; വിവാഹപ്രായം തികയാത്ത പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്

കൊച്ചി: 18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി കേരളാ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേര്‍ ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ഒരുമിച്ച് ജീവിക്കുന്നതില്‍ നിന്നും തടയുന്നതെന്ന് കോടതി ചോദിച്ചു. യുവാവിന് വിവാഹ പ്രായമെത്തുമമ്പോള്‍ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. ആണ്‍കുട്ടിക്ക് 21 വയസ് തികയാത്തതിനാല്‍ ബാലവിവാഹ നിരോധന നിയമപ്രകാരം വിവാഹം സാധുവാകില്ലെന്നും പിതാവിനൊപ്പം പെണ്‍കുട്ടിയെ വിടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് നിഷേധിച്ച കോടതി, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതാണെന്നും അവള്‍ക്ക് ഇഷ്ടമുള്ളയാളുടെ കൂടെ ജീവിക്കാമെന്നും വിധിക്കുകയായിരുന്നു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(01.06.2018)

ഇന്നത്തെ ചോദ്യം

13. ഏറ്റവും കൂടുതല്‍ പുഴകളൊഴുകുന്ന ജില്ല ഏതാണ്?

A) കോഴിക്കോട്

B) പാലക്കാട്

C) തൃശൂര്‍

D) കാസര്‍കോട്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക. മെയ് 20 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തിയ മല്‍സരത്തിലെ വിജയികള്‍ക്ക് ജൂണ്‍ മൂന്നിനു ഉച്ചയ്ക്ക് രണ്ടിന് ചാനലിൻ്റെ നുള്ളിപ്പാടിയിലെ സ്റ്റുഡിയോവില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഇന്നലെ (31.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: മിസോറം

വിജയി: ഹാരിസ്, കോട്ടുമല, മലപ്പുറം.

0Shares