തിരുവനന്തപുരം: അടുത്തതവണ കേരളത്തില്‍ എത്തിയാല്‍ ആരെങ്കിലും തനിക്ക് ബീഫ് വിഭവം നല്‍കണമെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്. മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഗൗരി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ശശി തരൂര്‍ എം.പി പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്താണ് ഗൗരി കുറിപ്പ് എഴുതിയിരിക്കുന്നത്. മലയാളികളെയും ഓണാഘോഷത്തെയും പുകഴ്ത്തുന്ന ഗൗരിയുടെ കുറിപ്പ് ഇതിനകം വൈറലായിരിക്കുകയാണ്. കേരളീയര്‍ ഓണം ആഘോഷിക്കുമ്പോള്‍ മത വ്യത്യാസങ്ങള്‍ ഇല്ലാതാവുന്നു. ഇതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം രാജ്യമെന്ന് വിളിക്കപ്പെടാന്‍ കാരണം. മതനിരപേക്ഷത നിലനിര്‍ത്താനുള്ള ഉത്സാഹം മലയാളികള്‍ നിലനിര്‍ത്തണമെന്നും ഗൗരി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗൗരിയുടെ എഫ്ബി കുറിപ്പിന് താഴെ മലയാളികളടക്കം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
കലബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൌരിയും പങ്കെടുത്തിരുന്നു. ആര്‍എസ്എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്. തമിഴ് നാട്ടില്‍ ആത്മഹത്യ ചെയ്ത അനിതയെക്കുറിച്ചും ഏറ്റവും ഒടുവിലായി
രോഹിങ്ക്യ മുസ്ലിം അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെയുള്ള സുപ്രീംകോടതിയിലെ ഹരജി സംബന്ധിച്ചും കുറിച്ചിട്ടുണ്ട്.
