കേരളത്തിലെ ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ് നിങ്ങളുടെയൊക്കെ വര്‍ഗ്ഗീയ വിഷങ്ങള്‍ ഇവിടെ വേവാതെ പോകുന്നത്; മേജര്‍ രവിക്കെതിരേയും പ്രിയദര്‍ശനെതിരേയും സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ച് കാസര്‍കോട്ടെ യുവാക്കള്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ് നിങ്ങളുടെയൊക്കെ വര്‍ഗ്ഗീയ വിഷങ്ങള്‍ ഇവിടെ വേവാതെ പോകുന്നത്; മേജര്‍ രവിക്കെതിരേയും പ്രിയദര്‍ശനെതിരേയും സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ച് കാസര്‍കോട്ടെ യുവാക്കള്‍

കാസര്‍കോട്: കേരളത്തിലെ ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ടാണ് നിങ്ങളുടെയൊക്കെ വര്‍ഗ്ഗീയ വിഷങ്ങള്‍ ഇവിടെ വേവാതെ പോകുന്നതെന്ന് കാസകോടെ മൂന്ന് യുവാക്കള്‍. കേരളത്തിലെ പ്രമുഖ സിനിമാ സംവിധായകരായ മേജര്‍ രവിയുടെയും, പ്രിയദര്‍ശന്റെയും മതപക്ഷവാതിത്വവര്‍ഗീയ പ്രതികരണത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍. സംവിധായകരുടെ വര്‍ഗീയ വാദത്തിനെതിരേ ഇവര്‍ നടത്തിയ എഫ്.ബി ലൈവ് പ്രതികരണത്തിന് രണ്ട് ലക്ഷത്തി പത്തായിരത്തിലധികം പേര്‍ കണ്ട് ലൈക്ക് നല്‍കി. അതിലേറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്യുക വഴി കാസര്‍കോടു നിന്നുള്ള പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കാസര്‍കോട്ടെ ഖാദര്‍ കരിപ്പൊടി, തബ് ശീര്‍ അണങ്കൂര്‍, റിഫായി നുള്ളിപ്പാടി, എന്നിവരുടെ കുറിക്ക് കൊള്ളുന്ന ചോദ്യമാണ് ഏറെ വിവാദമാകുന്നത്. സംവിധായകര്‍ക്ക് വല്ലാത്ത ഹാലിളകിയിരിക്കുകയാണ്.

https://www.youtube.com/watch?v=i0nlklPnsvY&feature=youtu.be

നേരത്തെയൊന്നുമില്ലാത്ത കാര്യമാണ് അവര്‍ ചെയ്യുന്നത്. രാജ്യ സ്‌നേഹം പ്രകടിപ്പിക്കുന്ന സിനിമകളിലൂടെ വര്‍ഗീയം പ്രചരിപ്പിച്ചത് ഞങ്ങള്‍ മറന്നിട്ടില്ല. സംഘപരിവാറിന്റെ പിന്‍ബലത്താലാണ് പ്രതികരിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും അവര്‍ പറയുന്നു. കേരള ജനതയുടെ സഹോദര്യവും സ്‌നേഹ ബന്ധങ്ങളും പരസ്പര വിശ്വാസവും തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഛേതോവികാരം കേന്ദ്ര സര്‍ക്കാറില്‍ നിന്നും ലഭിക്കുമെന്ന് കരുതുന്ന ഒരു എം.പി പട്ടമെങ്കില്‍ അതിന് വേണ്ടി പാവം കേരള ജനതയെ തമ്മിലടിപ്പിക്കാന്‍ വെച്ച വെള്ളം സ്വയം കുടിച്ച് ആസ്വദിക്കുക എന്ന പരിഹാസവാക്കുകളോടെയാണ് ലൈവ് അവസാനിക്കുന്നത്.

0Shares