‘നിഗൂഢതകൾ ഒളിപ്പിച്ച’ മോണാലിസയുടെ പകർപ്പ് ലേലത്തിൽ വെച്ചു; വിറ്റുപോയത് 25 കോടി രൂപയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ‘നിഗൂഢതകൾ ഒളിപ്പിച്ച’ മോണാലിസയുടെ പകർപ്പ് ലേലത്തിൽ വെച്ചു; വിറ്റുപോയത് 25 കോടി രൂപയ്ക്ക്

മഹാനായ ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസായ മോണാലിസ പകർപ്പ് ലേലത്തിൽ വിറ്റു. യൂറോപിൽ നിന്നുള്ള ഒരു ഭരണാധികാരിയാണ് ലേലത്തിൽ ചിത്രം വാങ്ങിയത്. 29 ലക്ഷം യൂറോക്കാണ് (ഏകദേശം 25.51 കോടിയിലേറെ രൂപ) പാരിസിൽ നടന്ന ലേലത്തിൽ ചിത്രം വിറ്റു പോയത്.

മോണാലിസ പകർപ്പുകളുടെ വിൽപനയിലെ റെക്കോർഡ് വിലയാണിത്. ‘ഹെക്കിങ് മോണാലിസ’ എന്നാണ് ഈ പകർപ്പ് അറിയപ്പെടുന്നത്. പാരിസിലെ ലൂവ്രേ മ്യൂസിയത്തിലുള്ള യഥാർത്ഥ മോണാലിസ ചിത്രത്തിന്‍റെ പകർപ്പ് തന്നെയാണിതെന്ന് ഉടമ റെയ്മണ്ട് ഹെക്കിങ് അവകാശപ്പെടുന്നു. 17-ാം നൂറ്റാണ്ടിലെ പകർപ്പാണ് ലേലത്തിൽ വിറ്റത്. പതിനാല് പേരാണ് ലേലത്തിൽ പങ്കെടുത്തത്.

1950 കളിൽ പഴയവസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നാണ് റെയ്മണ്ട് ചിത്രം വാങ്ങിയത്. ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. ഫ്രാൻസിസ്‌കോ ദൽ ജിയോകോൺഡോ എന്നയാളുടെ ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും ചിത്രം അറിയപ്പെടുന്നുണ്ട്. മോണോലിസ എന്ന ചിത്രം ലോകത്തിലെ ആദ്യ 3 ഡി ചിത്രമാണെന്ന് പിന്നീട് ഗവേഷകർ കണ്ടെത്തിയിരുന്നു.

0Shares