കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള വിനീതും അഞ്ജുവും ജീവിതത്തില്‍ ഒരുമിച്ചു; നിമിത്തമായത് കൊച്ചി മെട്രോ

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള വിനീതും അഞ്ജുവും ജീവിതത്തില്‍ ഒരുമിച്ചു; നിമിത്തമായത് കൊച്ചി മെട്രോ


കൊച്ചി: തിരുവനന്തപുരം സ്വദേശിയും കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളറുമായ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്ററും കണ്ണൂർ സ്വദേശിനിയുമായ അഞ്ജുവും തമ്മിൽ കഴിഞ്ഞദിവസം വിവാഹിതരായി. കേരളത്തിന്റെ രണ്ട് അറ്റത്തായി കിടക്കുന്ന ഇവരെ ഒരുമിപ്പിച്ചത് നമ്മുടെ സ്വന്തം കൊച്ചി മെട്രോ ആണ്. കൊച്ചി മെട്രോയിൽ ജോലിക്ക് ചേർന്ന സമയത്താണ് തിരുവനന്തപുരം സ്വദേശിയായ വിനീത് ശങ്കറും കണ്ണൂർ സ്വദേശിനിയായ അഞ്ജുവും തമ്മിൽ പരിചയപ്പെടുന്നത്. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെ. എം. ആർ. എൽ പ്രണണവിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊച്ചി മെട്രോയിൽ ട്രെയിൻ ഓപ്പറേറ്ററായ അഞ്ജുവും (Anju Harshan) സ്റ്റേഷൻ കൺട്രോളറായ വിനീതും (Vineeth Sankar) ഇന്ന്‍ വിവാഹിതരായി. അഞ്ജു തിരുവനന്തപുരം സ്വദേശിയും വിനീത് കണ്ണൂർ സ്വദേശിയുമാണ്. കൊച്ചി മെട്രോയിൽ ജോലിക്ക് വന്നപ്പോഴാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ബാംഗ്ലൂരിൽ ട്രെയിനിംഗിനു പോയപ്പോൾ പരസ്പരം കൂടുതൽ മനസ്സിലാക്കുകയും ഒരുമിച്ചു ജീവിതയാത്ര തുടരാൻ
തീരുമാനിക്കുകയും ചെയ്തു.

കേരളത്തിന്റെ രണ്ടറ്റത്തുനിന്നുമുള്ള രണ്ടുപേരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതിൽ കൊച്ചി മെട്രോയ്ക്ക് ചാരിതാർത്ഥ്യമുണ്ട്. മുന്നോട്ടുള്ള യാത്രയിൽ തടസ്സങ്ങളൊന്നുമില്ലാതെ മുന്നേറാൻ ഇവർക്ക് സാധിക്കട്ടെ എന്ന് കെ. എം. ആർ. എൽ ആശംസിക്കുന്നു. വധൂവരന്മാർക്ക് എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു. 

0Shares