ബാലസാഹിത്യ പുസ്‌തകോത്സവം പുസ്‌തക വണ്ടി; പെരിയാട്ടടുക്കം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തി, സ്വീകരണം നൽകി

You are currently viewing ബാലസാഹിത്യ പുസ്‌തകോത്സവം പുസ്‌തക വണ്ടി; പെരിയാട്ടടുക്കം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തി, സ്വീകരണം നൽകി

കാഞ്ഞങ്ങാട് / കാസർകോട്: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പുസ്‌തകവണ്ടി എത്തി. കാഞ്ഞങ്ങാട് പെരിയാട്ടടുക്കം സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ എത്തിയപ്പോൾ അധ്യാപകരും കുട്ടികളും സ്വീകരണം നൽകി.

വായനാ വാരത്തിൻ്റെ ഉദ്ഘാടനം കവിയും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ നിർവഹിച്ചു.

പി.ടി.എ പ്രസിഡണ്ട് ശശിധരൻ അധ്യക്ഷനായി. പ്രിൻസിപ്പൽ റോസ് ജോളി ജെയിംസ് ആശംസകൾ നേർന്നു.

ലേഖ ടീച്ചർ സ്വാഗതവും ഷീബ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ വായനാ ഗാനവും വായനാ മരവും പുസ്‌തക ക്കൂടാരവും ഒരുക്കി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പുസ്‌തക വണ്ടി നിന്നും ധാരാളം പുസ്‌തകങ്ങൾ തെരെഞ്ഞെടുത്തു.

0Shares