നീലേശ്വരം: പ്രളയക്കെടുതിക്കിരയായവര്‍ക്കു കൈത്താങ്ങേകാന്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയും സി.സി.എന്നും രംഗത്തിറങ്ങി. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കേരളാ വിഷന്‍ ചാനല്‍ മുഖേന ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നുണ്ട്. ഇതില്‍ 85 ലക്ഷം രൂപ ഇതിനകം മുഖ്യമന്ത്രിക്കു കൈമാറിക്കഴിഞ്ഞു. പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കേബിള്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കാന്‍ രണ്ടു കോടി രൂപയുടെ സഹായനിധിയാണ് സി.ഒ.എ സ്വരൂപിക്കുന്നത്. ഇതിലേക്ക് അഞ്ചുലക്ഷം രൂപ കാസര്‍കോട് ജില്ലയിലെ ഓപ്പറേറ്റര്‍മാരില്‍ നിന്നും പിരിച്ചെടുത്ത് നല്‍കാനും തീരുമാനിച്ചു.
സി.ഒ.എ സംസ്ഥാന സെക്രട്ടറി കെ. സജീവ് കുമാര്‍, ജില്ലാ പ്രസിഡന്റ് എം.മനോജ് കുമാര്‍, സെക്രട്ടറി എം.ലോഹിതാക്ഷന്, വൈസ് പ്രസിഡന്റ്ശ്രീധരന് വെള്ളച്ചാല്‍, മേഖലാ സെക്രട്ടറിമാരായ ഷിജു ചേടിറോഡ്, കെ.സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യഗഡു ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, എ.ഡി.എം, എന്‍.ദേവിദാസ് എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. സി.സി.എന്‍ ചെയര്മാന് കെ.പ്രദീപ് കുമാര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കേരളാ വിഷന്‍ ചാനല്‍ മുഖേന ഒരുകോടി രൂപ നല്‍കും; കാസര്‍കോട് ജില്ലാകമ്മിറ്റിയും സി.സി.എന്നും ആദ്യഗഡുവായി ഒരുലക്ഷം കൈമാറി