
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ സ്കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറിയുടെ നാടകത്തിനെതിരെ ഹിന്ദുഐക്യവേദി. ദേശീയ പൗരത്വരജിസ്റ്റർ സംബന്ധിച്ച കേന്ദ്രസർക്കാറിന്റെ നിലപാടുകൾക്കെതിരെയുള്ളതാണ് സ്കൂള്‍ അവതരിപ്പിച്ച ‘ദേശീ’ എന്ന നാടകമെന്ന് സംഘടന ആരോപിക്കുന്നു.

അതേസമയം സ്കൂൾ പി.ടി.എ ഭാരവാഹികളും പ്രധാന അധ്യാപകനും പ്രിൻസിപ്പാളും ഉൾപ്പെടെയുള്ളവർ റിഹേഴ്സൽ കണ്ട് അംഗീകാരം നേടിയ ശേഷമാണ് സബ് ജില്ലയിലും ജില്ലയിലും അവതരിപ്പിച്ചത്. അവിടെയൊന്നുമില്ലാതിരുന്ന എതിർപ്പ് സംസ്ഥാന കലോത്സവത്തിൽ ഉയർത്തുന്നതിൽ ദുരൂഹതയുള്ളതായി നാടകസംഘത്തിലെ വിദ്യാർത്ഥികൾ പറയുന്നു.
ജില്ലാ തലത്തില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് നാടകം അവതരിപ്പിക്കപ്പെടുമ്പോള്‍ സ്കൂളിനും വിദ്യാർത്ഥികൾക്കും ലഭിക്കുന്ന അംഗികാരം ഇല്ലാതാക്കാനുള്ള ശ്രമമാണ് ദുരാരോപണത്തിന് പിന്നിലെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പറയുന്നു.
