കെ.എസ്‍.യു- യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭൂമിയായി; നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്‍.യു-  യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭൂമിയായി; നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആചരിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം നാളെ തടഞ്ഞുകൊണ്ടുള്ള സമരത്തിനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.

കെ.എസ്‍.യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും ഇന്ന് സംഘർഷഭൂമിയാകുകയായിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്ത് പോലീസും സമരക്കാരും തമ്മിൽ കനത്ത സംഘ‍ർഷമാണ്. സമരക്കാർക്ക് നേരെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു. സെക്രട്ടേറിയറ്റ് പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറുകയായിരുന്നു.

thiru

0Shares