
കെ.എസ്.ആർ.ടി.സിയില്‍ ഈ മാസം ശമ്പളം വിതരണം ചെയ്തിട്ടില്ല. സെപ്റ്റംബര്‍ മാസം കെ.എസ്.ആർ.ടി.സിക്ക് 192 കോടി രൂപയായിരുന്നു വരുമാനം. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി. പ്രതിമാസം 86 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്.

കഴിഞ്ഞ മാസം 18 വരെയുള്ള വരുമാനം തൊട്ടുമുമ്പുള്ള മാസത്തെ ശമ്പളം, സ്പെയര്‍ പാര്‍ട്സ്, ടയര്‍, ഇന്ധനം എന്നിവക്കുള്ള ബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കേണ്ടി വന്നു. ഇതാണ് ഈ മാസം ശമ്പളവിതരണം വൈകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
താല്‍ക്കാലിക ഡ്രൈവര്‍മാരെ പരിച്ചുവിട്ടതുമൂലമുള്ള പ്രതിസന്ധി ഇതുവരെ പൂര്‍ണമായും പരിഹരിക്കാനായിട്ടില്ല. യാത്രക്കാരും വരുമാനവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ ദിവസ വേതനക്കാരായ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് ഡിപ്പോകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
