കൂടത്തായി ചാനൽ പരമ്പര കൊല്ലാന്‍ പ്രേരിപ്പിക്കും; കേസ് നടക്കുമ്പോള്‍ ചിത്രീകരിക്കുന്നത് ശരിയല്ല: മന്ത്രി ജി. സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി ചാനൽ പരമ്പര കൊല്ലാന്‍ പ്രേരിപ്പിക്കും; കേസ് നടക്കുമ്പോള്‍ ചിത്രീകരിക്കുന്നത് ശരിയല്ല: മന്ത്രി ജി. സുധാകരൻ

ഏറെ വിവാദമായ കൂടത്തായി സംഭവത്തിന്‍റെ പശ്ചാത്തലം പ്രമേയമാക്കി ചിത്രീകരിക്കുന്ന കൊലപാതക പരമ്പര വീണ്ടും വിവാദത്തില്‍. ഈ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലില്‍ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയല്‍ കാണാനിടയായി. അത് കൊലപാതങ്ങള്‍ക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്.

കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന്’മന്ത്രി അഭിപ്രായപ്പെട്ടു. കേസുകളും ചില വിവാദങ്ങളും പിന്നാലെയുണ്ടെങ്കിലും കൂടത്തായി എന്ന പേരില്‍ മലയാളത്തില്‍ പരമ്പര ആരംഭിച്ചു. ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയിലാണ് പരമ്പര ചൊവ്വാഴ്ചമുതല്‍ എത്തുന്നത്. പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്.

0Shares