കുടിയന്‍മാരെ സഹായിക്കാനും മൊബൈല്‍ ആപ്പ്.

  • Post category:news
  • Reading time:1 min read
You are currently viewing കുടിയന്‍മാരെ സഹായിക്കാനും മൊബൈല്‍ ആപ്പ്.

ജപ്പാന്‍: മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വഴി തെറ്റാതെ വീട്ടിലെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലികേഷനുമായി ജപ്പാന്‍. വീട്ടിലേക്ക് മടങ്ങാനുള്ള ട്രെയിന്‍ വിവരം കൃത്യമായി മദ്യപാനികളെ അറിയിക്കുകയാണ് ഈ ആപ്ലികേഷന്‍ ചെയ്യുന്നത്. അവസാനത്തെ ട്രെയിന്‍ പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് ഫോണ്‍ ശബ്ദിച്ചു തുടങ്ങും.

പോവേണ്ട സ്ഥലത്തെക്കുറിച്ചും സമയം വലിയ അക്ഷരത്തില്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരും. പക്ഷേ വെള്ളമടി തുടങ്ങുന്നതിന് മുമ്പ് ഡ്രങ്ക് മോഡിലേക്ക് ആപ്പ് സെറ്റ് ചെയ്ത് വയ്ക്കണമെന്നു മാത്രം. നിലവില്‍ ജപ്പാനില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ സൗകര്യം ലഭ്യമാകുന്നത്.

0Shares