കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ല; സ്വന്തം നാടിനെ കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും: നടന്‍ സന്തോഷ് കീഴാറ്റൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ല; സ്വന്തം നാടിനെ കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും: നടന്‍ സന്തോഷ് കീഴാറ്റൂര്‍

കണ്ണൂര്‍: കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ല, സ്വന്തം നാടിനെ കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. 25 വര്‍ഷമായി നാടകം കളിച്ച് നടക്കുമ്പോഴും പ്രിയപ്പെട്ട നാടായി കാത്ത് സൂക്ഷിക്കുന്നത് കീഴാറ്റൂരിനെയാണ്. വലിയ പൂജകളോ ആചാരങ്ങളോ നടക്കാത്ത ഞങ്ങളുടെ നാട്ടിലേ ക്ഷേത്രത്തിലേക്കുപോലും പലതുമായി പലരും കടന്നുവരികയാണെന്നും സന്തോഷ് പറഞ്ഞു.


ദേശീയപാത വികസന വിഷയത്തില്‍ കീഴാറ്റൂര്‍ ഗ്രാമവാസികള്‍ക്കെതിരെ ഛിദ്രശക്തികള്‍ നടത്തുന്ന അപവാദങ്ങളിലൂടെ തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.

0Shares