കിണറ്റിൽ അഴുകിയ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്തുക്കളായ രണ്ടുപേര്‍ പോലീസ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കിണറ്റിൽ അഴുകിയ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്തുക്കളായ രണ്ടുപേര്‍ പോലീസ് പിടിയില്‍

കാസര്‍കോട് നഗരത്തിലുള്ള ഉപയോഗ ശൂന്യമായ കിണറില്‍ നിന്നും അഴുകിയ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് വ്യക്തമായി. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനിയും ഒരാളെ കൂടി പിടികൂടാനുണ്ട്.

ഉളിയത്തടുക്കയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ രമേശൻ–ഫമീനയുടെ മകൻ ഷാനവാസിന്‍റെ (27)മൃതദേഹമായിരുന്നു കഴിഞ്ഞ 20നു നായക്സ് റോഡിലെ ദിനേശ് ബീഡി ഡിപ്പോയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. മൊഗ്രാൽ കെ കെ പുറം ചളിയങ്കോട് ജുമാമസ്ജിദിനടുത്തെ മുനവ്വർ കാസിം (മുന്ന–25) നെല്ലിക്കുന്ന് കടപ്പുറത്തെ ജയചന്ദ്രൻ (ജയ–43) എന്നിവരെയാണ് ഡി.വൈ.എസ്.പി പി.പി.സദാനന്ദൻ, സിഐ.സി.എ. അബ്ദുൽറഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ മാസം 25നായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഷാനവാസ് ഇപ്പോൾ ഒളിവിലുള്ള മറ്റൊരാളുമായി കാസർകോട് കോടതിയിൽ എത്തിയിരുന്നു. അവിടെ നിന്നും ഇരുവരും ആദ്യം ഷാനവാസിന്‍റെയും പിന്നീട് സഹോദരിയുടെയും വീട്ടിലെത്തി. അന്ന് വൈകിട്ട് നഗരത്തിലെത്തി മദ്യം വാങ്ങി. സംഭവസ്ഥലത്തെത്തി. തൊട്ടു പിന്നാലെ മുന്നയും ജയചന്ദ്രനുമെത്തി. തുടര്‍ന്ന് നാലു പേരും ചേർന്ന് മദ്യപിച്ചു.

മുന്‍പ് തന്നെ മുന്നയെ കൊല്ലുമെന്ന് ഷാനവാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ഇവിടെ വച്ച് തര്‍ക്കമുണ്ടാവുകയും പ്രതികളായ മൂവരും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ഷാനവാസിനെ കുത്തി മരണം ഉറപ്പിച്ച ശേഷം സമീപത്തെ കിണറ്റിൽ തള്ളുകയുമായിരുന്നു.

0Shares