കാൽപന്ത് കളിയുടെ മാമാങ്കം; ബി സെവൻ സോക്കർ 2020 തുടങ്ങി; വമ്പൻ ടീമുകൾ അണിനിരക്കുന്നു

  • Post category:news / sports
  • Reading time:1 min read
You are currently viewing കാൽപന്ത് കളിയുടെ മാമാങ്കം; ബി സെവൻ സോക്കർ 2020 തുടങ്ങി; വമ്പൻ ടീമുകൾ അണിനിരക്കുന്നു

കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് യൂത്ത് കോഡിനേഷൻ കമ്മറ്റിയുടെ ബി സെവൻ സോക്കർ സീസൺ ടു ഫുട്ബാൾ ടൂർണമെന്റിന് കുണ്ടംകുഴി സ്കൂൾ മൈതാനിയിൽ തുടക്കം കുറിച്ചു. മത്സരത്തിൽ ദേശീയ -അന്തർ ദേശീയ താരങ്ങൾ കളിക്കളത്തിൽ ഇറങ്ങും.

ജനുവരി12 മുതൽ 19 വരെ എട്ടുരാത്രികളിൽ കായിക കരുത്ത് വിളിച്ചോതുന്ന മത്സരങ്ങൾ അരങ്ങേറും. ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ വിന്നേഴ്സ് ബേഡകം പ്രീമിയെർസ് സ്പോർട്സ് പൊയിനാച്ചി എന്നീ ടീമുകൾ തമ്മിൽ മാറ്റുരച്ചു.

0Shares