ചെമ്മനാട്: കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൊസ്ദുര്‍ഗിന് വീണ്ടും കലാകിരീടം. 939 പോയിന്റുമായാണ് ഒന്നാമതെത്തിയത്. കാസര്‍കോട് ഉപജില്ലയ്ക്കു 837 ഉം, ചെറുവത്തൂരിന് 792ഉം പോയിന്റു നേടി രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹമായി. ബേക്കല്‍ (767), ചിറ്റാരിക്കാല്‍ (638), കുമ്പള (591), മഞ്ചേശ്വരം (545) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില. 243 പോയന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിന്റെ കുതിപ്പാണ് ഹൊസ്ദുര്‍ഗിന്റെ വിജയത്തില്‍ നിര്‍ണായകമായത്. യുപി വിഭാഗത്തില്‍ 161 പോയന്റുമായി ബേക്കല്‍ കിരീടം ചൂടി. കാസര്‍കോട് (157), ചെറുവത്തൂര്‍ (153) രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ വിശിഷ്ടാതിഥിയായിരുന്നു. സി.ജെ.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സി.ജെ. എച്ച്.എസ്.എസ് മാനേജര്‍ സി.ടി. അഹമ്മദലി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ സമ്മാനദാനം നിര്‍വഹിച്ചു. കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്ത തെക്കില്ലത്ത് മാധവന് നമ്പൂതിരി, സ്റ്റേജ് ആന്റ് പന്തല്‍ കോണ്ട്രാക്ടര് എന്‍.രാധാകൃഷ്ണന്, ലൈറ്റ് ആന്റ് സൗണ്ട് ഒരുക്കിയ ഇബ്രാഹിം മന്‍സൂര്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ആദരിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ അവലോകനം നടത്തി. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഗീത ബാലകൃഷ്ണന്, സി.എം.ഷാസിയ, വാര്‍ഡ് മെമ്പര്‍ സജിത രാമകൃഷ്ണന്, എച്ച്.എസ്.എസ് ജില്ലാ അസിസ്റ്റന്റ് ബി.രവീന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, കെ.വി.പുഷ്പ, വേണുഗോപാല്‍, നന്ദികേശന്, എം.പി. രാജേഷ്, കെ. മുഹമ്മദ് കുഞ്ഞി, പി.എം അബ്ദുല്ല, അശോക് ബാഡൂര്‍, ആരിഫ, മുഹമ്മദലി മുണ്ടാങ്കുലം, അശോകന് നായര്‍, അബ്ദുല്‍ റഹൂഫ് സംസാരിച്ചു.
കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൊസ്ദുര്‍ഗിന് വീണ്ടും കലാകിരീടം