കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ശാസ്ത്രീയ സംഗീതത്തിൽ അരങ്ങ് തകർത്ത് അജിന്‍ അശോക്

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ശാസ്ത്രീയ സംഗീതത്തിൽ അരങ്ങ് തകർത്ത് അജിന്‍ അശോക്

ചെമ്മനാട്: ‘നിന്നെ നമ്മി …. ‘ എന്ന തോടി രാഗത്തിൽ അജിന്‍ അശോക് പാടിയ ഗാനം ആസ്വാദകരെ ഏറെ ആകർഷിച്ചു. കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീത മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗാനമായിരുന്നു അത്. ജി.എച്ച്.എസ്.എസ് പിലിക്കോട്ടെ പത്താം ക്ലാസുകാരനായ അജിന്‍ നേരത്തെ യു.പി വിഭാഗത്തിലും ഒന്നാമതെത്തിയിരുന്നു. നിരവധി വേദികളിൽ സംഗീത കച്ചേരിയും കരോക്കെ ഗാനമേളയും നടത്തി ജനശ്രദ്ധ നേടിയിരുന്നു.ജില്ലാ കലോൽസവത്തിൽ കഥകളിസംഗീതത്തിലും  അജിന്‍ മൽസരിക്കുന്നുണ്ട്.

വിപിൻ നീലേശ്വരവും ടി.പി ശ്രീനിവാസനുമാണ് സംഗീതത്തിൽ ഗുരു. അപ്പീലിലൂടെ കഴിഞ്ഞ വർഷം സംസ്ഥാന കലോൽസവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു. രാഗമാല എന്ന ലളിതഗാന ആൽബത്തിൽ ഒരു ഗാനം പാടിയിട്ടുണ്ട്. പിലിക്കോട് വയലിലെ അശോക് – രജനി ദമ്പതികളുടെ മകനാണ്.

0Shares