കൊച്ചി: പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നടി കാവ്യാമാധവനും നടന്‍ ദിലീപും. കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നതാണ്. ഇപ്പോഴിതാ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രവും പുറത്തുവന്നു. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കാവ്യയുടെ പിറന്നാളിന്റെ അന്ന് തന്നെയായിരുന്നു ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ പാര്‍ട്ടിയില്‍ പങ്കെടുത്തത്.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. പാര്‍ട്ടിയ്ക്കിടെയുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. പിറന്നാള്‍ ദിനത്തില്‍ മുറിച്ച കേക്കില്‍ അമ്മയ്ക്ക് സന്തോഷകരമായ പിറന്നാള്‍ എന്നാണ് കൊടുത്തിരിക്കുന്നത്. ഒപ്പം കുഞ്ഞുവാവയുടെ കാലുകളുടെ രൂപവും കേക്കിലുണ്ട്. ഇത്തവണത്തെ ജന്മദിനം കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത സൗഭാഗ്യങ്ങളുടേത് കൂടിയാണെന്നുള്ളത് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
കാവ്യയുടെ ബേബി ഷവര്‍ ആഘോഷമാക്കി; കാവ്യയുടെ ചിത്രങ്ങള്‍ വൈറല്‍