പെര്‍ള(കാസര്‍കോട്): കാസര്‍കോട് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിനു പിന്നാലെ എന്‍മകജെ പഞ്ചായത്തിലെ ഭരണവും ബി.ജെ.പിക്ക് നഷ്ടമായി. എണ്‍മകജെ പഞ്ചായത്തില്‍ ബി.ജെ.പിക്ക് എതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കാറഡുക്കയില്‍ സി.പി.എമ്മിന് യു.ഡി.എഫ് പിന്തുണച്ചതിന് പകരമായി എന്‍മകജെയില്‍ അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചു. പ്രസിഡണ്ട് ബി.ജെ.പിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ യു.ഡി.എഫ് അംഗമായ വൈ ശാരദയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പഞ്ചായത്തില്‍ നടക്കുന്ന വികസന മുരടിപ്പ് ചൂണ്ടി കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്. പഞ്ചായത്തില്‍ ബി.ജെ.പി ക്കും, യു ഡി.എഫിനും ഏഴും എല്‍.ഡി.എഫിന് മൂന്നും അംഗങ്ങളുമാണ് ഉള്ളത്.
നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിക്കു പഞ്ചായത്ത് ഭരണം നേടാനായത്. കോണ്‍ഗ്രസിന് നാലും മുസ്ലിം ലീഗിന് മൂന്നും അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.ഫിലെ മൂന്നു പേരും പിന്തുണച്ചു. പതിനേഴ് അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങള്‍ യു.ഡി.എഫിനെ പിന്തുണച്ചു. എണ്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പുട്ടപ്പക്കെതിരെയും അവിശ്വാസ പ്രമേയമുണ്ട്. സിദ്ദീഖ് മൊളമുഗര്‍ നല്‍കിയ അവിശ്വാസത്തില്‍ നാളെ ചര്‍ച്ച നടക്കും. എണ്‍മകജയിലെ അവിശ്വാസ പ്രമേയം പാസായതോടെ കാസര്‍കോട്ടെ നാല് പഞ്ചായത്തില്‍ ഭരണം നടത്തിയ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്തുകള്‍ നഷ്ടമായി.
ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായുള്ള സമ്മാന പദ്ധതി(12 ആഗസ്ത്)
പ്രതിവാര ക്വിസ് മല്‍സരത്തിലെ ഈ ആഴ്ചയിലെ ചോദ്യം
ഏറെ വിവാദമായ ‘മീശ’ എന്ന നോവല്‍ എഴുതിയതാര്?
A) സുസ്‌മേഷ് ചന്ദ്രോത്ത്
B) സി.വി ബാലകൃഷ്ണന്‍
C) എസ്. ഹരീഷ്
D) എസ്. രമേശന്‍ നായര്‍
E) ഇവരാരുമല്ല
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 12 നു രാത്രി 12 മണിക്കകം അയക്കണം. അടുത്ത ദിവസം വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.
കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; കെ ശരത് കുമാര്‍, കരക്കേരു, കാസര്‍കോട്