
ന്യൂഡല്‍ഹി: അന്വേഷണത്തിൽനിന്നു പിൻമാറിയ കാരണം വ്യക്തമാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഹാദിയ കേസിന്റെ അന്വേഷണ മേൽനോട്ടത്തിൽ നിന്നു ജസ്റ്റീസ് ആർ. വി രവിന്ദ്രൻ പിൻമാറി. കേസിലെ എൻ. ഐ. എ അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ രവീന്ദ്രനെ സുപ്രീം കോടതിയാണ് നിയോഗിച്ചത്. ഇതോടെ അന്വേഷണ മേല്‍നോട്ടത്തിന് പുതിയ ആളെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍. ഐ. എ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. കേരള പോലീസിനോട് അന്വേഷണത്തിന്റെ വിവരങ്ങൾ എൻ. ഐ. എയ്ക്കു കൈമാറണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

മെയ് 24നാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയും ഷെഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന് കാണിച്ച് മാതാപിതാക്കള്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
