കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘എസ്ര’ തിയേറ്ററുകളില്‍.

  • Post category:entertainment / news
  • Reading time:1 min read
You are currently viewing കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘എസ്ര’ തിയേറ്ററുകളില്‍.


കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് ചിത്രം ‘എസ്ര’  തിയേറ്ററുകളില്‍.പൃഥ്വിരാജ് നായകനായ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘എസ്ര’. നവാഗതനായ ജയകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂത പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. നായകനും കുടുംബത്തിന് നേരിടേണ്ടി വരുന്ന വിചിത്ര അനുഭവങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. ആകാംക്ഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന മലയാളത്തിലെ ആദ്യ കംപ്ലീറ്റ് ഹൊറര്‍ ഫിലിം എന്ന വിശേഷണത്തോടെ ഇറങ്ങിയ ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകളും പ്രൊമോ വീഡിയോകളും ചിത്രത്തെകുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. 

മികച്ച വരവേല്‍പ്പാണ് പ്രിഥ്വിരാജ് ഫാന്‍സും പ്രേക്ഷകരും ചിത്രത്തിന് നല്‍കുന്നത്. ഓഗസ്റ്റ് ഫിലിംസ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്റെ’ ഇന്‍ട്രൊ ടീസര്‍ പ്രദര്‍ശിപ്പിക്കുമെന്നതിനാല്‍ പ്രിഥ്വിരാജ് ആരാധകര്‍ക്കൊപ്പം മമ്മൂട്ടി ആരാധകരും എസ്രയ്‌ക്കെത്തുന്നുണ്ട്. ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം തിയേറ്റര്‍ സമരം മൂലം മാറ്റിവെക്കുകയായിരുന്നു.

0Shares