
ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയ കല്യാണ വീഡിയോയുടെ പിന്നിൽ നടന്ന സംഭവം. മലയാളികള്‍ക്ക് ജാതകം, പൊരുത്തം, സമയം തുടങ്ങിയ കാര്യങ്ങളില്‍ വിശ്വാസം കൂടുതലാണ്. അത് വിവാഹത്തിനായാലും മറ്റ് ആഘോഷങ്ങള്‍ക്കായാലും സമയവും കാലവും നോക്കാതെ ഒരു പരിപാടിയുമില്ല. ഇതേപോലെ സമയവും രാഹുകാലവും കണക്കാക്കി കല്ല്യാണത്തിന് ശേഷം വരനും വധുവും വീട്ടിലേക്ക് ഓടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുന്നത്.
https://www.facebook.com/watch/?v=681393105603883
വീട്ടിലേക്ക് കയറണ്ട സമയം 1:30 ആണ്. 1:29 ആയപ്പോള്‍ വീടിന്റെ മുന്നില്‍ നിന്ന് ഒറ്റയോട്ടമാണ്. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടിക് ടോക്കിൽ വൈറൽ ആയ വീഡിയോ വെറെെറ്റി മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പങ്കുവച്ചിരിക്കുന്നത്.
ഇതിനോടകം പതിനൊന്നായിരത്തിലധികം ലെെക്കുകളും ആയിരത്തിലധികം ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി നിരവധി കമന്റുകളും നിറയുന്നുണ്ട്.
