കല്യാണ മണ്ഡപം തകര്‍ന്ന് വീണ് 25 മരണം; നിരവധിപേർക്ക് പരിക്ക്; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതാതായി സംശയം.

  • Post category:news
  • Reading time:1 min read
You are currently viewing കല്യാണ മണ്ഡപം തകര്‍ന്ന് വീണ് 25 മരണം; നിരവധിപേർക്ക് പരിക്ക്; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതാതായി സംശയം.

ജയ്പുര്‍: രാജസ്ഥാനിലെ ഭാരത്പൂര്‍ ജില്ലയില്‍ വിവാഹസത്കാരം നടക്കുന്നതിനിടെ കല്യാണ മണ്ഡപം തകര്‍ന്ന് വീണ് 25 പേര്‍ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.മരിച്ചവരില്‍ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ബുധനാഴ്ച രാത്രി ശക്തമായ പൊടികാറ്റുണ്ടായിരുന്നതായും ഇതിനാലാണ് അപകടമുണ്ടായതെന്നുമാണ് പോലീസ് നൽകുന്ന വിവരം.

പൊടിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാട്ടുകാരും സംസ്ഥാന ദുരന്ത നിവവാരണ സേനയും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇനിയും കുടുങ്ങികിടക്കുന്നതായാണ് സംശയം.

0Shares