കര്‍ണാടക സ്വദേശിയുടെ കൊല: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക സ്വദേശിയുടെ കൊല: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: ചെര്‍ക്കളയിലെ ആളൊഴിഞ്ഞ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ചെര്‍ക്കള, വി.കെ പാറയില്‍ താമസക്കാരും കര്‍ണ്ണാടക ബാഗല്‍കോട്ട സ്വദേശിയുമായ രംഗപ്പയെ തലയില്‍ കല്ലിട്ടും അടിച്ചും കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലുണ്ടെന്നു പൊലീസ് സംശയിക്കുന്ന യുവാവ് നാട്ടില്‍ നിന്നു മുങ്ങി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മൃതദേഹം വിദ്യാനഗര്‍ എസ്.ഐ. മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി വ്യാഴാഴ്ച ഉച്ചയോടെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച രാവിലെയാണ് ചെര്‍ക്കള ടൗണില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള മൊബൈല്‍ ടവറിന് സമീപത്തെ പറമ്പില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്. സ്ഥലത്ത് എത്തിയ ഒരു സ്ത്രീ മൃതദേഹം കണ്ടതോടെ ഉടന്‍ തന്നെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. മലര്‍ന്നു കിടന്ന നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ നെറ്റിയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് രണ്ടു വലിയ കല്ലുകളും കണ്ടെത്തിയിരുന്നു. ഈ കല്ലുകള്‍ രംഗപ്പയുടെ തലയ്ക്കിട്ടുകൊന്നതാകാമെന്ന് പൊലിസ് പറയുന്നു.വാരിയെല്ല് തകര്‍ന്നതാണ് രംഗപ്പയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിയോ ഇരുമ്പ് വടി കൊണ്ട് അടിച്ചോ ആകാം രങ്കപ്പയുടെ വാരിയെല്ലിന് മാരകമായ ക്ഷതം സംഭവിച്ചതെന്നാണ് നിഗമനം. 

 

0Shares