
ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികേയുള്ള ദിവസങ്ങളിൽ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും ബെംഗളൂരുവിലേക്ക് അധിക വിമാനസര്‍വ്വീസുകള്‍.ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 1.40 ന് ബെഗളൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് ഉച്ചയ്ക്ക് 02.15 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 03.15 ന് കണ്ണൂരില്‍ എത്തുകയും ചെയ്യും.
